അമിതാഭ് ബച്ചന്‍ ചോദിക്കുന്നു; ഇത് കള്ളച്ചിത്രമല്ലേ

ന്യൂദല്‍ഹി- അഞ്ച് കൊച്ചുകുട്ടികള്‍ ചെരിപ്പ് മൊബൈല്‍ ഫോണാക്കി സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. എവിടെനിന്നാണെന്നോ ഫോട്ടോഗ്രാഫര്‍ ആരാണെന്നോ വ്യക്തമല്ലെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് ഈ ഫോട്ടോ നന്നായി ബോധിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഈ സെല്‍ഫി അത്രമാത്രം ലൈക്കുകള്‍ അര്‍ഹിക്കുന്നുവെന്നാണ് ഇന്‍സ്റ്റാ ഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്ത നടന്‍ ബൊമാന്‍ ഇറാനിയുടെ കമന്റ്. ടെലിവിഷന്‍ രംഗത്തെ നിര്‍മാതാവ് സിദ്ദാര്‍ഥ ബസുവും ഫോട്ടോ പങ്കുവെച്ചു. അനുപം ഖേര്‍,സുനില്‍ ഷെട്ടി അങ്ങനെ നിരവധി പ്രമുഖരാണ് ചിത്രം ഷെയര്‍ ചെയ്തത്.
അതേസമയം, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ ഇതില്‍ സംശയം പ്രകടിപ്പിക്കുന്നു. ചെരിപ്പ് പിടിച്ചിരിക്കുന്ന കൈയും കുട്ടിയുടെ ബാക്കി ശരീരവും ചൂണ്ടിക്കാട്ടി ഫോട്ടോഷോപ്പില്‍ തയാറാക്കിയ ചിത്രമാണെന്ന് അദ്ദേഹം പറയുന്നു.
 

Latest News