Sorry, you need to enable JavaScript to visit this website.

ബി.ജെ.പി സ്ഥാനാര്‍ഥിയാവാനില്ലെന്ന് ലാലേട്ടന്‍ 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വാര്‍ത്തകളെ തള്ളി മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്. തനിക്ക് രാഷ്ട്രീയം ചേരില്ല. ആ മേഖലയില്‍ കൂടുതല്‍ അറിവുകളും ഇല്ല. അതിനാല്‍ തന്നെ അവിടേക്ക് വരാന്‍ ആഗ്രഹിക്കുന്നുമില്ല. ഒരു നടനായി നിലനില്‍ക്കാനാണ് എന്നും ആഗ്രഹിക്കുന്നത്. സിനിമയില്‍ നിന്നും ലഭിക്കുന്ന സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ധാരാളം ആളുകള്‍ നമ്മളെ ആശ്രയിക്കും. അത് കൈകാര്യം ചെയ്യുക എളുപ്പമുള്ള കാര്യമല്ലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി താരം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നിന്നും മോഹന്‍ലാല്‍ മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തു വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. പണ്ട് കൈരളി ചാനല്‍ തുടങ്ങുന്ന വേളയില്‍ മമ്മുട്ടി ചെയര്‍മാനും ലാല്‍ ഡയരക്ടര്‍ ബോര്‍ഡ് അംഗവുമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. ഫാന്‍സിന്റെ പള്‍സ് മനസ്സിലാക്കി അന്നും ലാലേട്ടന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. 

Latest News