Sorry, you need to enable JavaScript to visit this website.

അബുദാബി ബിഗ്ടിക്കറ്റില്‍ മലയാളിക്ക് 19 കോടിയുടെ സമ്മാനം

അബുദാബി- അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് കോടികള്‍ സമ്മാനം. ദുബായില്‍ താമസിക്കുന്ന പ്രശാന്ത് ആണ് 10 മില്യണ്‍ ദിര്‍ഹം (ഏതാണ്ട് 19 കോടി 45 ലക്ഷം രൂപ) സ്വന്തമാക്കിയത്. 041945 എന്ന നമ്പര്‍ ആണ് ഭാഗ്യം കൊണ്ടുവന്നത്. ജനുവരി നാലിന് ഓണ്‍ലൈന്‍ വഴിയാണ് പ്രശാന്ത് ടിക്കറ്റ് എടുത്തത്.

രണ്ടാം സമ്മാനമായ 100,000 ദിര്‍ഹം നേടിയതും ഇന്ത്യക്കാരന്‍ ആണ്. കുല്‍ദീപ് കുമാര്‍. വിജയികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. പത്തു വിജയികളില്‍ ആറു പേര്‍. രണ്ടു പാക്കിസ്ഥാനികളും ഒരു ഫിലിപ്പിനോയും ഒരു ദക്ഷിണ കൊറിയന്‍ സ്വദേശിയും വിജയികളില്‍ ഉള്‍പ്പെടും.

 

Latest News