ആണ്‍കുട്ടികളെ നല്ല നിലയില്‍  വളര്‍ത്തണം-ശാന്തി കൃഷ്ണ 

ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. ജയറാം നായകനായെത്തിയ ലോനപ്പന്റെ മാമോദീസയിലാണ് ശാന്തി കൃഷ്ണയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഒരു മികച്ച ഫാമിലി എന്റര്‍ടെയ്‌നറാണ് ലോനപ്പന്റെ മാമോദീസ.
സിനിമയിലെ സ്ത്രീസുരക്ഷയെ കുറിച്ചു ഒരു അഭിമുഖത്തില്‍ ശാന്തി തന്റെ അഭിപ്രായം വ്യക്തമാക്കി. 'സ്ത്രീകള്‍ക്ക് സുരക്ഷ അന്നും ഇന്നും ഒരു വെല്ലുവിളിയാണ്. പണ്ടും പെട്ടെന്ന് രാത്രിയില്‍ ഒരാവശ്യം വന്നാല്‍ പോയിവരാം എന്ന് ചിന്തിക്കുന്നത് എളുപ്പമായ ഒരു കാര്യമല്ലായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. അത് വേഗത്തില്‍ മാറ്റാന്‍ പറ്റുന്നതല്ല. പക്ഷേ ഞാന്‍ എപ്പോഴും ഈ വിഷയത്തില്‍ ചിന്തിക്കുന്ന ഒരു കാര്യം അമ്മമാര്‍ അവര്‍ക്ക് ആണ്‍കുട്ടികളുണ്ടെങ്കില്‍ ചെറുപ്പത്തിലെ തന്നെ അവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നാണ്. എന്റെ മകന്റെയിടത്തും ഞാന്‍ പറയുന്ന കാര്യമാണിത്' ശാന്തി കൃഷ്ണ പറഞ്ഞു.
തിരിച്ചു വരവില്‍ അമ്മ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നെന്ന് കരുതുന്നില്ലെന്നും അവയില്‍ തന്നെ വ്യത്യസ്തത പുലര്‍ത്താന്‍ കഴിയുന്നുണ്ടെന്നാണ് വിശ്വിസിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Latest News