യുവാക്കളില്‍ വിജയസാധ്യതയുള്ളവരുണ്ടെങ്കില്‍ മാത്രം പരിഗണിക്കും


കാസര്‍കോട്- ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പകുതി യുവാക്കളായിരിക്കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തിന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രമാണു മാനദണ്ഡമെന്നു അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ മികച്ച സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ പരിഗണിക്കുമെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.

എല്ലാ തെരഞ്ഞെടുപ്പുകളിലും യൂത്ത് കോണ്‍ഗ്രസ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ കാര്യമായി പരിഗണിക്കപ്പെടാറില്ല. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഒന്നോ രണ്ടോ പേര്‍ക്ക് ഇത്തവണയും സാധ്യതയുണ്ട്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ തുടങ്ങിയ എം.എല്‍.എമാരേയും ഇത്തവണ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

 

Latest News