ചൈത്ര അങ്ങനെ സൂപ്പര്‍സ്റ്റാറാകണ്ട- എ. വിജയരാഘവന്‍

കൊച്ചി- ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആവേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. എസ്.പി ചൈത്ര തേരേസ ജോണ്‍ ഐ.പി.എസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്കു പാടില്ല. ഐപിഎസ്സുകാര്‍ക്ക് എന്തുമാകാമെന്ന് കരുതുന്നത് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസ് റെയ്ഡ് നടത്തിയ ചൈത്രയെ ഡിസിപി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പക്കലാണ്. ചൈത്രക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എം സമ്മര്‍ദം ശക്തമാക്കുകയാണ്.

 

Latest News