ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ വിസ കിട്ടാന്‍ സഹോദരങ്ങള്‍ വിവാഹിതരായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ സഹോദരങ്ങളാണ് വിവാഹിതരായത്. ഓസ്‌ട്രേലിയന്‍ വിസയുണ്ട് സഹോദരന്. ദമ്പതികളില്‍ ഒരാള്‍ക്ക് വിസയുണ്ടെങ്കില്‍ മറ്റൊരാള്‍ക്കും കിട്ടാന്‍ പ്രയാസമില്ലെന്ന നിയമവശം തിരിച്ചറിഞ്ഞാണ് ഇരുവരും കടുംകൈ ചെയ്യാന്‍ മുതിര്‍ന്നത്. പഞ്ചാബിലെ ഗുരുദ്വാരയില്‍ നിന്ന് വിവാഹ സമ്മതപത്രം സംഘടിപ്പിച്ച ഇവര്‍ അടുത്തുള്ള രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം രേഖപ്പെടുത്തുകയും ചെയ്തു.അതിനു ശേഷം ഭര്‍ത്താവിനൊപ്പം പോകാനുള്ള ഓസ്‌ട്രേലിയന്‍ വിസയ്ക്ക് അപേക്ഷിക്കുകയായിരുന്നു. അപേക്ഷപ്രകാരം വിസ ലഭിച്ച ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോകുകയും ചെയ്തു. ഇതിനിടെയാണ് രണ്ട് രാജ്യത്തെയും നിയമവ്യവസ്ഥകളെ ഇവര്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
ഇവര്‍ എവിടെയാണെന്ന് കൃത്യമായ വിവരമില്ലത്തതിനാല്‍ നിയമ നടപടികളെടുക്കാന്‍ തടസം നേരിടുന്നുണ്ടെന്നും എവിടെയാണെന്ന് കണ്ടെത്തിയാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അധികാരികള്‍ വ്യക്തമാക്കി.






