നാലുമിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍  ഓടുന്ന ഇലക്ട്രോണിക് കാര്‍  

ഇനി വരാനുള്ളത് ഇലക്ട്രോണിക് വാഹനങ്ങളുടെ യുഗമാണ്. അതിന്റെ തുടക്കം ഇപ്പോള്‍ തന്നെ വ്യക്തമാണ്. ലോകത്തിലെ മിക്ക വാഹന നിര്‍മ്മാതാക്കളും ഇലക്ട്രോണിക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി കഴിഞ്ഞു. ഇപ്പോഴിതാ ആഗോള ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷേ ഇലക്ട്രോണിക് കാറില്‍ വിപ്ലവകരമായ ഒരു മുന്നേറ്റം നടത്താന്‍ തയ്യാറെടുക്കുകയാണ്. വെറും നാലുമിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇലക്ട്രോണിക് സെഡാന്‍ ഒരുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പോര്‍ഷേ. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്തെ അവസാന വാക്ക് എന്ന് വിശേഷിക്കപ്പെടുന്ന ടെസ്‌ലയെപ്പോലും മറികടക്കുന്ന തരത്തിലാണ് പോര്‍ഷേ ടൈക്കണ്‍ ഒരുങ്ങുന്നത്.
ചാര്‍ജിംഗ് സമയവും മൈലേജുമണ് ഇലക്ട്രോണിക് കാറുകളില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രധാന പ്രശ്‌നം എന്നാല്‍ പോര്‍ഷേ ടൈക്കണ്‍ വെറും നാലു മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കും. ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള വാഹനമാണ് പോര്‍ഷേ ടൈക്കണ്‍. ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന് സഞ്ചരിക്കാന്‍ അവശ്യമായ ഇന്ധനം നല്‍കുക. മുന്നിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്ന രണ്ട് മോട്ടോറുകള്‍ ചേര്‍ന്നാണ് 600 എച്ച് പിയോളം വാഹനത്തിന് കരുത്ത് നല്‍കുന്നത്. 3.2 സെക്ക്ന്റില്‍ പൂജ്യത്തില്‍നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിനാകും.


 

Latest News