ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും സ്വപ്നങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ നിറവേറ്റിയതായി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനം സര്‍ക്കരിന്റെ ലക്ഷ്യമാണ് എന്ന് രാഷ്ട്രപതി സൂചിപ്പിച്ചു. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ മുന്‍ നിര്‍ത്തി മുത്തലാക് നിരോധന ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
21 കോടി ഭാരതീയര്‍ക്ക് ജീവന്‍ ജ്യോതി യോജനയുടെ ആനുകൂല്യം ലഭിച്ചു. ആവാസ് യോജനയിലൂടെ 1.3 കോടി ജനങ്ങള്‍ക്ക് പാര്‍പ്പിടം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യ സുരക്ഷ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രപതി പ്രശംസിച്ചു.
2017-18 കാലത്ത് രാജ്യത്തെ 12 കോടി 30 ലക്ഷത്തിലധികം ആളുകള്‍ വിമാന യാത്രാ നടത്തിയതായി രാഷ്ട്രപതി ആഭിപ്രയപ്പെട്ടു. വ്യോമഗതഗതത്തില്‍ വന്ന സുതാര്യതയും ആനുകൂല്യങ്ങളുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ മധ്യവര്‍ഗക്കാരുടെ വിമാനയാത്രയെന്ന സ്വപ്നം നിറവേറ്റാനും സര്‍ക്കാരിന് കഴിഞ്ഞു. 19 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുംമെന്നും ഇവയില്‍ അഞ്ച് എയര്‍പോര്‍ട്ടുകള്‍ വടക്കുകിഴക്കന്‍ മേഖലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ആന്ധ്രാപ്രദേശില്‍ ഏഷ്യയിലെ ഏറ്റവും വലിയ മെട്രോ സോണ്‍ സ്ഥാപിക്കും. ജന്‍ ധന്‍ യോജനയുടെ കീഴില്‍ 34 കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് തുറന്നതായും ഇതിലൂടെ ധനപരമായ ആനുകൂല്യങ്ങള്‍ സാധാരണക്കാരനും പര്യാപ്തമായി എന്നദ്ദേഹം സൂചിപ്പിച്ചു.






