മലബാറിലെ മാഫിയ കഥയുമായി ഗാംബിനോസ് 

ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബത്തിന്റെ കഥ പറഞ്ഞ് 'ഗാംബിനോസ്'. 
സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനായെത്തുന്ന ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും അഭിനയിക്കുന്നു. 
'സ്‌റ്റോറി ഓഫ് എ ക്രൈം ഫാമിലി' എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തില്‍ നീരജയാണ് വിഷ്ണുവിന്റെ  നായികയായി വേഷമിടുന്നത്. 
ശ്രീജിത്ത് രവി, സമ്പത്ത് രാജ്, സാലു കെ ജോര്‍ജ്, മുസ്തഫ, സിജോയ് വര്‍ഗീസ്, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 
ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ  ബാനറില്‍ തയാറാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗിരീഷ് പണിക്കരാണ്.  സക്കീര്‍ മഠത്തില്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എല്‍ബന്‍ കൃഷ്ണയാണ്. 
യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ പ്രഗത്ഭരായ അമേരിക്കയില്‍ താമസമാക്കിയ ഇറ്റാലിയന്‍ കുടുംബമാണ് 'ഗാംബിനോസ്'
ഗാംബിനോസിനെ മാതൃകയാക്കിയിരുന്ന മലബാറിയന്‍ കുടുംബംത്തിന്റെ  കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. 

Latest News