ലോകബാങ്ക് പ്രസിഡന്റ് പദത്തിലേക്ക് ഇവാങ്ക ട്രംപും പരിഗണനയില്‍

ന്യൂയോര്‍ക്ക്- ആരായിരിക്കും പുതിയ ലോകബാങ്ക് പ്രസിഡന്റ്? ജിം യോങ് കിം രാജിവെച്ച ഒഴിവിലേക്ക് അമേരിക്ക നിര്‍ദേശിക്കുന്ന രണ്ട് പേരുകളിലൊന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് ആണെന്നാണ് സൂചന. ഫിനാന്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെയാണ് ലോക ബാങ്ക് പ്രസിഡന്റ്് പദത്തിലേക്ക് അമേരിക്ക പരിഗണിക്കുന്നതില്‍ പ്രധാനി. ഇവാങ്ക ട്രംപ് ലോകബാങ്ക് പ്രസിഡന്റാകുമോയെന്ന് ലോകം ഉറ്റുനോക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ യു.എസ് തയാറായിട്ടില്ല. സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി ഉടമ അമേരിക്കയാണ്

Latest News