റിട്ട.അധ്യാപകരായ ഭാര്യയും ഭര്‍ത്താവും അരമണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു

കോഴിക്കോട്- അസുഖ ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപക ദമ്പതികള്‍ അരമണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു. മാവൂര്‍ നായര്‍കുഴി, കൊളങ്ങോട്ടുകുഴിയില്‍ പരേതരായ  ഇ. എന്‍.രാമന്‍ നായര്‍ അധികാരിയുടെയും അരീക്കര കല്യാണി അമ്മയുടെയും മകന്‍ ജയരാമകൃഷ്ണന്‍(61), (റിട്ട. ഹെഡ്മാസ്റ്റര്‍ പള്ളിക്കണ്ടി എല്‍.പി. സ്‌കൂള്‍)ഭാര്യ രത്നകുമാരി(56) (റിട്ട. അധ്യാപിക അറത്തില്‍ പറമ്പ് എ. യു. പി സ്‌കൂള്‍) എന്നിവരാണ് മരിച്ചത്.
ജയരാമകൃഷ്ണന്‍ വൃക്ക സംബന്ധമായ അസുഖത്തേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ രത്നകുമാരി കാന്‍സര്‍ ബാധിതയായിരുന്നു.
മക്കള്‍ : ഡോ.രജിത്  (മേയ്ത്ര ഹോസ്പിറ്റല്‍ കോഴിക്കോട്), രജുല( അധ്യാപിക ബി.ഇ.എം എച്ച്എസ്എസ് കോഴിക്കോട്) മരുമകന്‍ അവിനാഷ്.(അധ്യാപകന്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് കൊയിലാണ്ടി)
പരേതരായ കുഞ്ഞിരാമന്‍ നായരുടെയും പത്മാവതി അമ്മയുടെയും മകളാണ് രത്നകുമാരി. സഹോദരങ്ങള്‍ രാധാകൃഷ്ണന്‍, പ്രേമലത, മോഹനന്‍, വസന്തകുമാര്‍, ഗീത.

Latest News