Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയിലേക്ക് വിസ: 12 ലക്ഷം തട്ടി മുങ്ങി

കാസര്‍കോട്-  ഇന്തോനേഷ്യയില്‍ ജോലിക്ക് വേണ്ടി വിസ ശരിയാക്കിത്തരാം എന്നുപറഞ്ഞു പണം വാങ്ങി വഞ്ചിച്ച കേസില്‍ ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുവത്തൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളാണ് വിസ തട്ടിപ്പിന് ഇരയായത്. 11.90 ലക്ഷം രൂപ വാങ്ങിയ ശേഷം വിസ നല്‍കാതെ വഞ്ചിച്ചതിന് തിരുവനന്തപുരം നാഗര്‍കോവില്‍ സ്വദേശി സെവിന്‍ എന്നയാളുടെ പേരിലാണ് ചന്തേര പൊലീസ് കേസെടുത്തത്.
ചെറുവത്തൂര്‍ വ്യാപാരഭവന് സമീപത്തെ വിഷ്ണു കിരണ്‍ -23 നല്‍കിയ പരാതിപ്രകാരമാണ് കേസെടുത്തത്. വിഷ്ണുകിരണും സുഹൃത്തുക്കളായ ചെറുവത്തൂര്‍ കുട്ടമ്മത്ത് സ്വദേശികളായ സഹോദരങ്ങള്‍ നിമിത്ത് സുരേഷ്ചന്ദ്രന്‍, നിധിന്‍ സുരേഷ്ചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് 11.90 ലക്ഷം രൂപ സേവിന് വിസക്കായി നല്‍കിയിരുന്നത്. ചെറുവത്തൂരിലെ എസ് ബി ഐ, യൂണിയന്‍ ബാങ്ക് എന്നിവ മുഖാന്തിരമാണ് പണം നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു നല്‍കുകയോ വിസ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചത് .

 

 

Latest News