റിയാദ്-യെമനിൽ അറബ് സഖ്യ സേന നടത്തിയ വ്യോമാക്രമണത്തിലും യെമൻ സേന നടത്തിയ കരയാക്രമണത്തിലും നിരവധി ഹൂത്തി ഭീകരർ കൊല്ലപ്പെട്ടു. അൽ ജൌഫ്, സഅദ പ്രവിശ്യകളിലാണ് തിങ്കളാഴ്ച രാത്രി ആക്രമണം നടന്നതെന്ന് എസ്.പി.എ റിപ്പോർട്ട് ചെയ്തു.
അൽജൌഫിൽ ആക്രമണത്തിനു തയാറെടുത്ത ഹൂത്തി സായധ സംഘത്തിനു നേരെയായിരുന്നു വ്യോമാക്രമണം.സഅദയിലെ ബാഖിം പ്രദേശത്ത് കരസേനയും നേരിട്ടു.
ഫീൽഡ് കമാൻഡർ ഉൾപ്പെടെ 20 ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
വൻതോതിൽ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചു.