ഐസ്‌ക്രീം കേസ് കാലപ്പഴക്കം ചെന്നത്, സമയം കളയാനില്ല- ഹൈക്കോടതി

കൊച്ചി- ഐസ്‌കീം പാര്‍ലര്‍ അട്ടിമറിക്കേസ് തീര്‍പ്പാക്കിയ കീഴ്‌ക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ വിമര്‍ശനം. കാലപ്പഴക്കം ചെന്ന കേസുകള്‍ക്ക് വേണ്ടി സമയം കളയാനില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 
കേസില്‍ പുനപ്പരിശോധന ഹരജി നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്തില്ല. എതിര്‍കക്ഷിയായ അഡ്വക്കറ്റ് വി.കെ. രാജുവുമായി ചേര്‍ന്ന് സര്‍ക്കാര്‍ കേസ് അട്ടിമറിക്കുകയാണെന്നാണ് വി.എസ്. കോടതിയില്‍ ആരോപിച്ചത്. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസാണ് ഇതെന്നും അടിയന്തര പ്രാധാന്യത്തോടെ ഹരജി പരിഗണിക്കണമെന്നും വിഎസിന്റെ അഭിഭാഷകന്‍ ആവശ്യമുന്നയിച്ചു.

കേസിന് ഈ ഘട്ടത്തില്‍ പ്രസക്തിയില്ലെന്നും കാലപ്പഴക്കം ചെന്നതും കുഴിച്ചു മൂടിയതുമായ ഇത്തരം കേസുകള്‍ക്കു വേണ്ടി സമയം കളയാനില്ലെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിലേക്കു മാറ്റി.

Latest News