ന്യൂദല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്സും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികില്‍സയിലായിരുന്നു.
1970 കളില്‍ രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹം 1998 മുതല്‍ 2004 വരെയാണ് പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചത്. സമതാ പാര്‍ട്ടി രൂപീകരിക്കുന്നതുവരെ ജനതാദളിന്റെ സീനിയര്‍ നേതാവായിരുന്നു.പ്രതിരോധ മന്ത്രി സ്ഥാനത്തിനു പുറമെ, വാജ്പേയി മന്ത്രിസഭയില്‍ വ്യവസായം, റെയില്‍വേ, കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു.
1967 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുംബൈയില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥിയെ തോല്പിച്ച് അപ്രതീക്ഷിത വിജയം കരസ്ഥമാക്കിയതോടെയാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്.






