ബിഎംഡബ്യൂ 7 സീരീസ് സ്വന്തമാക്കി ദിലീപ് 

പുതിയ സിനിമായാത്രകള്‍ക്കിടെ ഇഷ്ടവാഹനം സ്വന്തമാക്കി ദിലീപ്. ആഡംബരവാഹനമായ ബിഎംഡബ്യൂ 7 സീരീസ് ആണ് താരം സ്വന്തമാക്കിയത്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. ഫ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് ദിലീപ് ഇപ്പോള്‍ . ഉടന്‍ തീയറ്ററിലെത്തുന്ന കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍. ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്‌നറാണ്.പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

Latest News