Sorry, you need to enable JavaScript to visit this website.

വേശ്യ എന്നു വിളിച്ച ഭര്‍ത്താവിനെ  കൊലപ്പെടുത്തിയ യുവതിയ്ക്ക്  കൊലക്കുറ്റം ചുമത്താനാകില്ലെന്ന്

ന്യൂഡല്‍ഹി: ഒരു സ്ത്രീയേയും അവരുടെ മകളേയും വേശ്യ എന്നു വിശേഷിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് നേരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. 
മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ശാന്തന ഗൗഡറാണ് ഇത്തരത്തില്‍ ഒരു നിരീക്ഷണം നടത്തിയത്.
ഒരു ഇന്ത്യന്‍ സ്ത്രീയും വേശ്യ എന്ന് സംബോധന ചെയ്യപ്പെടാന്‍ ആഗ്രഹിക്കില്ല. ആ പരാമര്‍ശത്തോടുള്ള ദേഷ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനെ കൊലപാതകമായി കാണാന്‍ കഴിയില്ല എന്നും ഐ പി സി 299 പ്രകാരമുള്ള നരഹത്യയായി മാത്രമേ കണക്കാക്കാനാകൂ എന്നുമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഒരിക്കലും ഒരു അമ്മക്കും സ്വന്തം മകളെ അച്ഛന്‍ വേശ്യ എന്ന് വിശേഷിപ്പിക്കുന്നത് കേട്ടു നില്‍ക്കാനാകില്ല. ഭര്‍ത്താവിനെ ഈ പ്രതികരണം സ്ത്രീയുടെ മനോനില തെറ്റിച്ചു. ഭര്‍ത്താവ് വേശ്യ എന്ന് വിശേശിപ്പിച്ച ഉടനെ തന്നെ സ്ത്രീ ഭര്‍ത്താവിനെ അക്രമിച്ചിരുന്നു. മരിച്ച വ്യക്തിയുടെ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നും കോടതി നിരീക്ഷിച്ചു.
'കൊല്ലപ്പെട്ട വ്യക്തി വേശ്യ എന്ന വാക്കുപയോഗിച്ച് കുറ്റക്കാരിയെ പ്രകോപിപ്പിച്ചു. നമ്മുടെ സമൂഹത്തില്‍ ഭര്‍ത്താവ് തന്നെ വേശ്യ എന്ന് വിശേഷിപ്പിക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. അതിലും പ്രധാനമായി തന്റെ മകളെ വേശ്യ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. മരിച്ച വ്യക്തിയുടെ ദ്രുതഗതിയിലെ പ്രകോപനമാണ് മരണത്തില്‍ കലാശിച്ചതെന്ന് കാണാം' ജസ്റ്റിസ് ശാന്തന ഗൗഡര്‍ പറഞ്ഞു.സുപ്രീം കോടതി നരഹത്യയ്ക്കുള്ള ശിക്ഷ വിധിച്ചതോടെ സ്ത്രീയുടെ ജയില്‍ കാലാവധി പത്തു വര്‍ഷമായി ചുരുങ്ങി. 

Latest News