നിര്‍മല സീതാരാമനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ബി.ജെ.പി നീക്കം

കൊച്ചി-തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ നേരിടാന്‍ പ്രതിരോധമന്ത്രി നിര്‍മല  സീതാരാമനു വേണ്ടി  ബി.ജെ,പി സംസ്ഥാന ഘടകം ശ്രമം തുടങ്ങി. ഈ നിര്‍ദേശവുമായി പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ശബരിമല വിഷയം കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കരുത്തുറ്റ സ്ഥാനാര്‍ഥി കൂടി ഉണ്ടായാല്‍ വിജയ സാധ്യത പതിന്മടങ്ങ് വര്‍ധിക്കുമെന്നാണ്  സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നത്.
മോഹന്‍ലാല്‍, സുരേഷ്ഗോപി, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരെ പരിഗണിക്കുന്നുവെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴ്‌നാട്ടില്‍ പ്രതിരോധമന്ത്രിയായിരിക്കും ബി.ജെ.പിയുടെ മുഖമെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Latest News