Sorry, you need to enable JavaScript to visit this website.

നടി വിദ്യ ഉണ്ണി വിവാഹിതയായി

കൊച്ചി- നടി ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. സഞ്ജയ് വെങ്കടേശ്വരനാണ് വരന്‍. സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്. ജോമോള്‍, ജലജ, വിനീത്  തുടങ്ങിയ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു

'ഡോക്ടര്‍ ലവ്' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യ ഉണ്ണി. ചച്ചിക്കൊപ്പവും അല്ലാതെയും നിരവധി സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെ വിദ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കൊല്ലം അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ് കഴിഞ്ഞ വിദ്യ ഇപോള്‍ ഹോങ്കോങില്‍ കോഗ്‌നിസെന്ററില്‍ ഉദ്യോഗസ്ഥയാണ്.

 

Latest News