റിയാദ് -തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മുഴുവൻ ഇന്ത്യക്കാർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. പ്രസിഡന്റ് രാംനാഥ് കോവിന്ദിന് രാജാവ് സന്ദേശം അയച്ചു.
സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും സർക്കാരിന്റെയും പേരിലും പ്രസിഡന്റിന് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ് ഇന്ത്യക്കാർക്ക് കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു.
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാംനാഥ് കോവിന്ദിന് സന്ദേശമയച്ചു.






