ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി 

തെന്നിന്ത്യന്‍ ഹോട്ട് സ്റ്റാര്‍ ഹന്‍സിക മോത്‌വാനിയുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി. ഹന്‍സികയുടേത് തന്നെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. നടി പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഹന്‍സികയുടെതെന്ന് തോന്നിപ്പിക്കുന്ന നഗ്‌നചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നുവെങ്കിലും നിഷേധിച്ച് താരം രംഗത്തു എത്തിയിരുന്നു. എന്നാല്‍, ഇത്തവണ അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. സംഭവത്തിനു പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയം. താരം ന്യൂയോര്‍ക്കില്‍ അവധിക്കാലം ചെലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നടി ആമി ജാക്‌സന്‍, അക്ഷര ഹാസന്‍ തുടങ്ങിയവരും ഇത്തരത്തിലുളള സൈബര്‍ ആക്രമണത്തിന് വിധേയരായിരുന്നു. അടിവസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ മുന്‍ കാമുകന്‍ പ്രതിക്കൂട്ടിലായിരുന്നു. 

Latest News