റഹ്മാന്‍ നല്ല സുഹൃത്തായിരുന്നു-രോഹിണി 

തൊണ്ണൂറുകളിലെ ഭാഗ്യ ജോഡിയായിരുന്നു രോഹിണിയും റഹ്മാനും. അക്കാലത്തു നിരവധി ഗോസിപ്പുകളും അവരെക്കുറിച്ച് പ്രചരിച്ചിരുന്നു. രോഹിണിയും റഹ്മാനും പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചരണങ്ങള്‍.
എന്നാല്‍, താനും റഹ്മാനും തമ്മില്‍ നല്ല സൗഹൃദം മാത്രമായിരുന്നെന്നും മാധ്യമങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് പിന്നിലെന്നും രോഹിണി പറഞ്ഞു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലാണ് രോഹിണി പഴയ കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്.
ഷൂട്ടിംഗ് ഇടവേളകളില്‍ റഹ്മാന്‍ തന്റെ മുറിയില്‍ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച് പോകുമ്പോള്‍ ഇവര്‍ തമ്മില്‍ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകള്‍ ഉണ്ടായതെന്നും രോഹിണി പറഞ്ഞു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാന്‍ താന്‍ പഠിച്ചെന്നും രോഹിണി പറഞ്ഞു.

Latest News