ജാഫർ ഇടുക്കി, മാല പാർവ്വതി, മായ, മറിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത നടൻ കോട്ടയം നസീർ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടിച്ചൻ'. ബി ആന്റ് ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ മനീഷ് കുരുവിള, കണ്ണൻ വി.ജി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് പേരാവൂർ നിർവ്വഹിക്കുന്നു. നരേഷൻ- മോഹൻലാൻ. സംഗീതം- ഗോപി സുന്ദർ, കല- രാജേഷ് ശങ്കർ, മേക്കപ്പ്- സുധാകരൻ പെരുമ്പാവൂർ, വസ്ത്രാലങ്കാരം- പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ- പി. സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ- സുധീർ കുമാർ കോടനാട്, വാർത്ത പ്രചാരണം- എ.എസ്. ദിനേശ്.