Sorry, you need to enable JavaScript to visit this website.

മഞ്ജു വാരിയര്‍ തമിഴ് ചിത്രത്തില്‍ 

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴില്‍ അരങ്ങേറുന്നു. ധനുഷ് വെട്രിമാരന്‍ എന്നിവര്‍ ഒന്നിച്ചു ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ അസുരനില്‍ ആണ് നായികാ വേഷത്തില്‍ മഞ്ജു എത്തുന്നത്. ധനുഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്. 
'നിത്യഹരിത നായിക മഞ്ജു വാര്യര്‍ അസുരനിലെ പ്രധാന സ്ത്രീ കഥാപാത്രം അവതരിപ്പിക്കും. ആ പ്രതിഭയോടൊപ്പം ജോലി ചെയ്യാനും അവരുടെ കഴിവ് അടുത്ത് കാണു' ധനുഷ് ട്വിറ്ററില്‍ കുറിച്ചു. 
മഞ്ജു വാര്യരുടെ ആദ്യത്തെ തമിഴ് സിനിമയാണ് അസുരന്‍. മഞ്ജു ജനിച്ചത് കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ആണെങ്കിലും പിന്നീട് തൃശൂര്‍ കാരിയായി. 1995 ലാണ് മലയാള സിനിമയിലേക്ക് അരങ്ങേറുന്നത്. ഒടിയനു ശേഷം ലൂസിഫര്‍, ജാക്ക് ആന്റ് ജില്‍, മരയ്ക്കാര്‍ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി മലയാളത്തില്‍ റിലീസിനൊരുങ്ങന്നത്. ആടുകളം, വട ചെന്നൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. വി.ഐ.പി 2 നിര്‍മ്മതാവായ കലൈപുലി എസ് തനു ആണ് അസുരന്‍ നിര്‍മ്മിക്കുന്നത്.

Latest News