ബാലികാ പീഡനം: ഇന്ത്യക്കാരനായ  ജ്യോത്സ്യന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍ 

മെല്‍ബണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരനായ ജോത്സ്യന്‍ അറസ്റ്റില്‍. സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 31കാരനായ അര്‍ജുന്‍ മുനിയപ്പനെയാണ് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. സിഡ്‌നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. ഇയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെയാണ് ഇയാളെ ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പിടികൂടിയതെന്ന് സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Latest News