ഞങ്ങളോടൊപ്പം വരൂ; ശത്രുഘ്‌നന്‍ സിന്‍ഹയെ ക്ഷണിച്ച് ആര്‍.ജെ.ഡി

പട്‌ന- നിശിത വിമര്‍ശനത്തിലൂടെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന ബി.ജെ.പി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയെ പാര്‍ട്ടിയിലേക്കു ക്ഷണിച്ച് ആര്‍.ജെ.ഡി. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവാണ് ശത്രുവിനെ ക്ഷണിച്ചത്. സമയാസമയം അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മുംബൈയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ പോയിട്ടുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു.  ബി.ജെ.പി ആവശ്യപ്പെട്ടാല്‍ രാജി വെക്കുമെന്ന് സിന്‍ഹ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.  
പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ള നേതാക്കള്‍ക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുന്ന ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്തിരുന്നു.

 

 

Latest News