കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ പിടിയില്‍

മലപ്പുറം- കൈക്കൂലി വാങ്ങുന്നതിനിടെ ആതവനാട് പഞ്ചായത്തിലെ താത്കാലിക ഓവര്‍സിയര്‍ പിടിയിലായി. പുന്നത്തല ചെലൂര്‍ അബ്ദുല്‍ നാസറിനെയാണ്  രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം വിജിലന്‍സ് പിടികൂടിയത്. കുറുമ്പത്തൂര്‍ ചിറ്റിയപ്പുറത്ത് മന്‍സൂറിന്റെ പരാതി പ്രകാരമാണ് അറസ്റ്റ്. ഇയാളുടെ ബന്ധുവിന്റെ വീട് നിര്‍മാണത്തിനു പെര്‍മിറ്റ് നല്‍കണമെങ്കില്‍ കൈക്കൂലിയായി രണ്ടായിരം രൂപ നാസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം മന്‍സൂര്‍ മലപ്പുറം വിജിലന്‍സിനെ അറിയിക്കുകയും ഡിവൈഎസ്പി എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ തന്ത്രപരമായി അബ്ദുല്‍ നാസറിനെ പടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഞ്ചായത്ത് ഓഫീസില്‍ വെച്ച് പണം വാങ്ങുന്നതിനിടെയാണ് സംഭവം. അബ്ദുല്‍ നാസറിനെ ഇന്നു കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

Latest News