Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഗുണമേന്മയില്ലാത്ത ജസ്പ്രിന്‍ ഗുളിക പിന്‍വലിച്ചു; വിദഗ്ധ ഡോക്ടറെ കാണാന്‍ നിര്‍ദേശം

റിയാദ് - ഗുണമേന്മാ തകരാറുള്ള മരുന്ന് വിപണിയിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ജസ്പ്രിൻ 81 എം.ജി ഗുളികയാണ് പിൻവലിക്കുന്നത്. ഈ മരുന്ന് ഉപയോഗിക്കുന്നവർ വിദഗ്ധ ഡോക്ടറെ സമീപിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. 
ജൾഫാർ കമ്പനി നിർമിക്കുന്ന ഈ മരുന്ന് ഉപയോഗിക്കുന്നത് നിർത്തിവെക്കണമെന്ന് ആരോഗ്യ സ്ഥാപനങ്ങളോടും വകുപ്പുകളോടും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആവശ്യപ്പെട്ടു. പ്രാദേശിക വിപണിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ജസ്പ്രിൻ 81 എം.ജി ഗുളിക പാക്കറ്റ് പിൻവലിക്കുന്നതിന് ജൾഫാർ കമ്പനിക്ക് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. 

Latest News