ബംഗ്ലാദേശി വേലക്കാരി; മമതക്കെതിരെ വിദ്വേഷ പ്രചാരണം

ന്യൂദല്‍ഹി- കൊല്‍ക്കത്തയില്‍ മെഗാ റാലിക്കെത്തിയ പ്രതിപക്ഷ നേതാക്കള്‍ക്കുമുമ്പില്‍ അക്ഷരാര്‍ഥത്തില്‍ ആതിഥേയ ആയി ഭക്ഷണം വിളമ്പിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. ബംഗ്ലാദേശി വേലക്കാരിയെന്നാണ് വിമര്‍ശകര്‍ അവര്‍ക്ക് നല്‍കിയ ഇരട്ടപ്പേര്.
ശനിയാഴ്ച സംഘടിപ്പിച്ച യൂനിറ്റി റാലിക്കെത്തിയ നേതാക്കള്‍ക്ക് മമത ഭക്ഷണം വിളമ്പുന്ന ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
തേജസ്വി യാദവിന്റേയും ഹര്‍ദിക് പട്ടേലിന്റെയും  പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പുന്ന ഫോട്ടോകളാണ് ഇവയില്‍ പ്രധാനം.
ജാതിയോ മതമോ നോക്കാതെ ഇന്ത്യക്കാര്‍ക്ക് ഭക്ഷണം വിളമ്പുന്ന മഹതിയാണിതെന്നും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണെന്നും വിമര്‍ശകര്‍ക്ക് ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.

http://malayalamnewsdaily.com/sites/default/files/2019/01/22/mamathaservingfoodtothejaswi.jpg

 

Latest News