ആസ്പിരിന്‍ ഗുളികക്ക് യു.എ.ഇയില്‍ വിലക്ക്

ദുബായ്- നിശ്ചിത നിലവാരം സൂക്ഷിച്ചില്ലെന്ന കാരണത്താല്‍ യു.എ.ഇയില്‍ ആസ്പിരിന്‍ ഗുളികക്ക് വിലക്കേര്‍പ്പെടുത്തി. വേദനക്കും പനിക്കും നീര്‍വീക്കത്തിനും കഴിക്കുന്ന ഗുളികയാണ്. 
ഡോക്ടര്‍മാരുടെ ശുപാര്‍ശ കൂടാതെ സാധാരണക്കാര്‍ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് വാങ്ങി കഴിക്കുന്ന ഗുളികകളിലൊന്നാണ് ആസ്പിരിന്‍. ആസ്പിരിന്‍ ഗുളികയായ ജസ്പ്രിന്‍ 81 ആണ് ലബോറട്ടറി പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
 

Latest News