തിരുവനന്തപുരം- ബി.ജെ.പി വിരുദ്ധ നീക്കത്തെ എന്നും പിന്നില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ ദേശീയ കൂട്ടായ്മയില്‍നിന്ന് മാറിനിന്നതോടെ സി.പി.എമ്മിന്റെ ബി.ജെ.പി വിരോധം വെറും കാപട്യമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു. ഈ അടുത്ത് നടന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സി പി എം നടത്തിയത്. അതില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ നിയോജക മണ്ഡലങ്ങളില്‍ ബി ജെ പിയെ തറപറ്റിക്കാന്‍ കഴിയുമായിരുന്നു. ബി ജെ പി ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ മതേതര കൂട്ടായ്മക്കെ കഴിയൂ എന്നിരിക്കെ അതിനെ ദുര്‍ബലപ്പെടുത്താനുള്ള സി പി എമ്മിന്റെ ശ്രമത്തിന് കാലവും ചരിത്രവും മാപ്പ് നല്‍കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയോടും നരേന്ദ്ര മോഡിയോടുമുള്ള വിധേയത്വം ഉപേക്ഷിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനം കൂടിയാണ് വിട്ടുനില്‍ക്കല്‍. ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന പഴയ നിലപാടില്‍ ചെറിയമാറ്റം വരുത്താന്‍ മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തയ്യാറായത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും മോഡിയെയും ബി.ജെ.പിയെയും അലോസരപ്പെടുത്തുന്ന ഒരു കാര്യവും തങ്ങള്‍ ചെയ്യില്ലെന്ന ദൃഢ നിശ്ചയത്തിലാണ് സി.പി.എം അഖിലേന്ത്യാ നേതൃത്വമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






