Sorry, you need to enable JavaScript to visit this website.

മൊബൈല്‍ പാസ്‌വേഡ് നല്‍കിയില്ല,  ഭര്‍ത്താവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു 

ലോമ്പോക്ക്: മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതയായ ഭാര്യ ഭര്‍ത്താവിനെ പ്രെട്രോളിച്ച് കത്തിച്ചു കൊന്നു. ദേദി പൂര്‍ണമ എന്ന 26 കാരനെയാണ് ഭാര്യ യ്ഹാം ചെയ്‌നി എന്ന 25 വയസ്സുകാരി അഗ്‌നിയ്ക്കിരയാക്കിയത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ന്യൂസ് ടെന്‍ഗാറ പ്രൊവിന്‍സിലെ  ഈസ്റ്റ് ലോംബോക്കിലാണ് സംഭവം.  ഫോണ്‍ പരിശോധിക്കാന്‍ യ്ഹാം ഭര്‍ത്താവിനോട് പാസ്‌വേഡ് ചോദിച്ചു. എന്നാല്‍ ദേദി പാസ്‌വേര്‍ഡ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതേതുടര്‍ന്ന് കുപിതയായ ഇന്‍ഹാം ഭര്‍ത്താവുമായി വഴക്കിട്ടു. ഇതോടെ നിയന്ത്രണം വിട്ട ദേദി ഭാര്യയെ തല്ലി. ഇതില്‍ പ്രകോപിതയായ യ്ഹാം കുപ്പിയില്‍ ഉണ്ടായിരുന്ന പെട്രോള്‍ ഭര്‍ത്താവിന്റെ ദേഹത്ത് ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. തീകൊളുത്തിയതോടെ വീട്ടില്‍ നിന്ന് തീയും പുകയും നിളവിളിയും ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ദേദിയെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ 80 ശതമാനത്തോളം പൊള്ളലേറ്റ ദേദിയെ രക്ഷിക്കാനായില്ല.
പെട്ടെന്നുള്ള ദേഷ്യത്തില്‍ ദേദിയെ ഭാര്യ തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇയാള്‍ രണ്ട് ദിവസം കഴിഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭാര്യയായ യ്ഹാമിനെ പോലിസ് അറസ്റ്റ് ചെയ്തു.  

Latest News