ദുബായില്‍ വിദേശി വിദ്യാര്‍ഥിയെ മര്‍ദിച്ച പോലീസുകാരന്‍ വിചാരണ നേരിടുന്നു

ദുബായ്- മയക്കുമരുന്നിന് അടിമയെന്ന് സംശയിക്കുന്ന വിദേശി വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന പരാതിയില്‍ ദുബായില്‍ പോലീസുകാരന്‍ വിചാരണ നേരിടുന്നു. കുറ്റം സമ്മതിക്കാന്‍ പോലീസുകാരന്‍ തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് 25 കാരനായ ഇറാഖി വിദ്യാര്‍ഥി മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 12-നാണ് കേസിനാസ്പദമായ സംഭവം.  അന്വേഷണത്തില്‍ സഹകരിക്കാനും കുറ്റം സമ്മതിക്കാനുമാണ് 24 കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ മര്‍ദിച്ചതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
വൈകിട്ട് മൂന്ന് മണിയോടെ പോലീസുകാര്‍ വീട് റെയ്ഡ് ചെയ്തുവെന്നും തുടര്‍ന്ന് മകനെ ക്രൂരമായി മര്‍ദിച്ചുവെന്നും യുവാവിന്റെ മാതാവും മൊഴി നല്‍കി.

 

Latest News