അബുദാബി- യുവാവിനെ ചെരിപ്പൂരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിക്ക് ക്രിമിനല്‍ കോടതി 1200 ദിര്‍ഹവും കോടതി ചെലവും പിഴയിട്ടു. യുവാവിനു നല്‍കേണ്ട നഷ്ടപരിഹാരം തീരുമാനിക്കാന്‍ കേസ് സിവില്‍ കോടതിക്ക് റഫര്‍ ചെയ്തതായും അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു കാരണവുമില്ലാതെയാണ് തനിക്കെതിരെ ആക്രോശിച്ചതെന്നും വായടച്ചില്ലെങ്കില്‍ ചെരിപ്പൂരി അടിക്കുമെന്നാണ് യുവതി ഭീഷണിപ്പെടുത്തിയതെന്നും യുവാവ് കോടതിയില്‍ മൊഴി നല്‍കി. കേസ് അന്വേഷിച്ച പബ്ലിക് പ്രോകിക്യൂഷന്‍ ദൃക്‌സാക്ഷികളുടെ മൊഴി കേട്ട ശേഷമാണ് സംഭവം ശരിവെച്ചത്. ക്രിമിനല്‍ കോടതി ഉത്തരവിനെതിരെ യുവതി സെക്കണ്ടറി, ഫെഡറല്‍ കോടതികളില്‍ അപ്പീല്‍ നല്‍കി.






