ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക് ഷാർജ എയർപോർട്ട് വക ഫ്രീ ടിക്കറ്റ്

ഷാർജ- യാത്രക്കാരുമായും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തമാക്കാനും അഭിപ്രായങ്ങള്‍ ശേഖരിക്കാനും നടത്തിയ സർവേയില്‍ പങ്കെടുത്തവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്ക് ഷാർജ എയർപോർട്ട് അതോറിറ്റി സൌജന്യ വിമാന ടിക്കറ്റ് നല്‍കി. ബിക്കോസ് വീ കെയർ എന്ന പേരിലായിരുന്നു ചോദ്യാവലി നല്‍കിക്കൊണ്ടുള്ള സർവേ. ഇന്ത്യക്കാരനായ ഭവന്‍ ഖണ്ഡി, ഒമാന്‍ സ്വദേശി ഖലീഫ ബിന്‍ റഷീദ് അല്‍ സഈദി, ഗിനിയ ബിസുവിലെ മുഹമ്മദ് താമർ അബൌദ് എന്നിവർക്കാണ് എയർ അറേബ്യ ടിക്കറ്റ് ലഭിച്ചത്. മാർക്കറ്റിംഗ് ആന്‍റ് കസ്റ്റമർ റിലേഷന്‍സ് മാനേജർ അലിയ ഉബൈദ് അല്‍ ശംസി ജേതാക്കള്‍ക്ക് ടിക്കറ്റുകള്‍ സമ്മാനിച്ചു.

Latest News