സിനിമാ നിര്‍മാതാവ് അമ്പലത്തില്‍  തൂങ്ങി മരിച്ച നിലയില്‍ 

മുംബൈ: പ്രമുഖ സിനിമ നിര്‍മാതാവായ സദാനന്ദ എന്ന പപ്പു ലാഡിനെ (51) അമ്പലത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ മുംബൈയിലെ ഗ്രാന്‍ഡ് റോഡിലുള്ള അമ്പലത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിലരുടെ മാനസീകപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണ് സംഭവമെന്നാണ് സൂചനകള്‍.
പന്‍ഡന്‍ച ഗണപതി ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ പപ്പു ലാഡിന്റെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ഒരു ബില്‍ഡറുടെ അതിക്രമങ്ങളില്‍ മനംമടുത്താണ് ജീവിതം അവസാനിപ്പിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. പപ്പു ലാഡിന്റെ മകന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. എല്‍ജി പ്രൊഡക്ഷന്റെ ബാനറില്‍ മറാത്ത ചിത്രങ്ങളാണ് ലാഡ് നിര്‍മിച്ചിരിക്കുന്നത്.

Latest News