വമ്പന്മാരെ തിരിച്ചുവിളിച്ച് ഇന്ത്യക്കെതിരെ കിവീസ്

വിശ്രമം നല്‍കിയ മികച്ച കളിക്കാരെയെല്ലാം ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്കായി ന്യൂസിലാന്റ് തിരിച്ചുവിളിച്ചു. ഓപണര്‍ ടോം ലേതമിനെയും പെയ്‌സ്ബൗളര്‍ കോളിന്‍ ഗ്രാന്‍ഡോമിനെയും ഉള്‍പ്പെടുത്തിയ ലഭ്യമായതില്‍ ഏറ്റവും ശക്തരായ 14 പേരെയാണ് ഇന്ത്യക്കെതിരായ ടീമിലുള്‍പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയെ 3-0 ന് തൂത്തുവാരിയാണ് ന്യൂസിലാന്റ് തയാറെടുത്തത്. അഞ്ച് മത്സര ഏകദിന പരമ്പര ബുധനാഴ്ച ആരംഭിക്കും. ട്രെന്റ് ബൗള്‍ടും മിച്ചല്‍ സാന്റ്‌നറും ടീമിലുണ്ട്. 
ഐ.സി.സി റാങ്കിംഗില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. 

Latest News