Sorry, you need to enable JavaScript to visit this website.

ആലിംഗനമെന്ന തൊഴിലിലൂടെ  40,000 ഡോളര്‍ സമ്പാദിച്ചു

ന്യൂയോര്‍ക്ക്: ആലിംഗനവും ഒരു ജോലിയാണെന്നും അതില്‍ നിന്നും പ്രതിവര്‍ഷം 40,000 യു.എസ് ഡോളര്‍ (28 ലക്ഷത്തിലധികം രൂപ) സമ്പാദിക്കാമെന്നും ഒരു അമേരിക്കന്‍ സ്ത്രീ തെളിയിച്ചു.   ജീവിതത്തില്‍ എന്തു ജോലി തിരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോള്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി തന്നെ തിരഞ്ഞെടുക്കാം എന്ന് റോബിന്‍ സ്റ്റീന്‍ മാരി എന്ന യുവതി തീരുമാനിക്കുകയായിരുന്നു. അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി എന്നുപറയുന്നത് ആളുകളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു.
ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമെന്നും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിന് സഹായകമാണെന്നും അവര്‍ പറഞ്ഞു. ഇത് മനസ്സിലാക്കിയാണ് ആവശ്യക്കാര്‍ക്ക് തന്റെ വക ആലിംഗനം വാഗ്ദാനം ചെയ്തു തുടങ്ങിയത്. ആവശ്യക്കാരില്‍ നിന്ന് മണിക്കൂറിന് ആറായിരം രൂപ എന്ന നിരക്കിലാണ് ഫീസ് ഈടാക്കുന്നത്. മാരിയുടെ സേവനത്തിന് ആവശ്യക്കാരേറിയതോടെ വരുമാനം കുത്തനെ ഉയര്‍ന്നു. പ്രതിവര്‍ഷം 28 ലക്ഷം രൂപ ഈ ജോലി ചെയ്യുന്നതിലൂടെ സമ്പാദിക്കാനാവുന്നു. പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും സേവനം ലഭ്യമാണ്. സേവനം തേടി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണമെന്നാണ് നിബന്ധന. 


 

Latest News