Sorry, you need to enable JavaScript to visit this website.

ഖത്തറിന് സുരക്ഷിത രാജ്യ പദവി നല്‍കി നംബിയോ

ദോഹ- കുറ്റകൃത്യങ്ങള്‍ കുറഞ്ഞ, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തറെന്ന് "നംബിയോ'യുടെ െ്രെകം ഇന്‍ഡക്‌സ്-2019 വാര്‍ഷിക റിപ്പോര്‍ട്ട്. ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു െ്രെകം ഇന്‍ഡക്‌സ് തയാറാക്കിയത്. ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡേറ്റാബേസാണ് നംബിയോ. െ്രെകം ഇന്‍ഡക്‌സില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് സൂചിപ്പിക്കുന്ന 13.26 പോയന്റുമായാണു ഖത്തറിനെ തിരഞ്ഞെടുത്തത്.
ജപ്പാന്‍ (13.73), യുഎഇ (16.32) എന്നീ രാജ്യങ്ങളാണു സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകത്തെ വിവിധ രാജ്യങ്ങളുടെ കുറ്റകൃത്യ നിരക്കിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ നംബിയോ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
കൊലപാതകം, ഭീകരവാദം ഉള്‍പ്പെടെയുള്ളവയും െ്രെകം ഇന്‍ഡക്‌സ് തയാറാക്കാനായി പരിഗണിക്കുന്നു.

 

Latest News