Sorry, you need to enable JavaScript to visit this website.

ഒടിയന്‍ 100 കോടി ക്ലബില്‍ 

കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ നൂറുകോടി കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡ് ഇനി ഒടിയന് സ്വന്തം. പ്രധാന റിലീസ് കേന്ദ്രങ്ങളില്‍ എല്ലാം തന്നെ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ഒടിയന്‍ കേവലം 30 ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി കളക്ഷന്‍ നേടിയത്. കളക്ഷന്‍് റെക്കോഡുകളെയെല്ലാം തിരുത്തിക്കൊണ്ട് ഒടിയന്‍ ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.
റിലീസിന് മുന്‍പ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ് നേടിയ ചിത്രമാണ് ഒടിയന്‍. അതില്‍ 72 കോടി ടെലിവിഷന്‍ റൈറ്റ്, ബ്രാന്‍ഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തിലും അതിനൊപ്പം വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ് നേടിയത്. അഡ്വാന്‍സ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റര്‍ കളക്ഷന്‍ കൂടി കൂട്ടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷന്‍ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ് 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്ത് പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയന്‍. ബാഹുബലി യന്തിരന്‍, 2. 0, മെര്‍സല്‍, കബാലി, സര്‍ക്കാര്‍, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും ഓടിക്കയറിയത്.

Latest News