കന്യകാത്വം കുപ്പിയുടെ സീല്‍ പോലെ; പ്രൊഫസര്‍ക്ക് പണി പോയി

കൊല്‍ക്കത്ത- കന്യകാത്വത്തെ കുപ്പിയുടേയും ബിസ്‌കറ്റ് പാക്കിന്റിയേും സീലിനോട് ഉപമിച്ച് വിവാദം സൃഷ്ടിച്ച പ്രൊഫസര്‍ക്ക് പണി പോയി. കൊല്‍ക്കത്തയിലെ പ്രശസ്തമായ ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ കനക് സര്‍ക്കാറാണ് വിവാദത്തിലായത്.

യൂനിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപക-വിദ്യാര്‍ഥി കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കനക് സര്‍ക്കാരിനെ എല്ലാ ചുമതലകളില്‍നിന്നും ഒഴിവാക്കി വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് ഉത്തരവിട്ടു.

http://malayalamnewsdaily.com/sites/default/files/2019/01/16/kanaksarkar.jpeg

ഒരു കുപ്പി തണുത്തവെള്ളമോ അല്ലെങ്കില്‍ ഒരു പായ്ക്കറ്റ് ബിസ്‌കറ്റോ സീല്‍ പൊട്ടിച്ച നിലയില്‍ നിങ്ങള്‍ വാങ്ങുമോ എന്നാണ് പ്രൊഫസര്‍ ഫേസ് ബുക്കില്‍ ചോദിച്ചത്.ഇത് ഉടന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോസ്റ്റ് ഉടന്‍ തന്നെ ഡിലീറ്റ് ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിച്ചത്.
ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി യൂണിയന്‍ വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കിയിരുന്നു.  

 

Latest News