അല്‍ബാഹയില്‍ കാറുകള്‍ക്കു മുകളില്‍ ലോറി മറിഞ്ഞു; രണ്ടു മരണം

അല്‍ബാഹ - അല്‍ബാഹ അല്‍നഖ്‌ല ചത്വരത്തില്‍ നിയന്ത്രണം വിട്ട ലോറി രണ്ടു കാറുകള്‍ക്കു മുകൡലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ തീ പടര്‍ന്നുപിടിച്ചു. തീറ്റപ്പുല്ല് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി ലോറിയിലെ തീ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തെടുത്തത്. കാര്‍ യാത്രക്കാരില്‍ പെട്ട സൗദി യുവാവും ലോറി ഡ്രൈവറായ സുഡാനിയുമാണ് അപകടത്തില്‍ മരിച്ചതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു.

 

Latest News