അഭിഷേകിന് ഭാര്യയെ പേടി-ശ്വേത 

കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ പരിപാടി പലരുടെയും ജീവിതത്തില്‍ പുലിവാലായിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയും ലോകേഷ് രാഹുലും ചില അപ്രിയസത്യങ്ങള്‍ പറഞ്ഞു ടീമിന് പുറത്തായിക്കഴിഞ്ഞു. സെലിബ്രിറ്റികളുടെ മനസ് തുറക്കല്‍ നടക്കുന്ന പരിപാടിക്ക് പ്രേക്ഷകരേറെയാണ്. അടുത്തതായി വരുന്നത് അഭിഷേക് ബച്ചനും സഹോദരി ശ്വേതയും പങ്കെടുക്കുന്ന എപ്പിസോഡാണ്. 
അഭിഷേക് ബച്ചന് ഭാര്യ ഐശ്വര്യ റായിയെ പേടിയാണെന്ന് ശ്വേത പറയുന്നുണ്ട്. കരണിന്റെ ഷോയുടെ ഹൈലൈറ്റായ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ അഭിഷേകിനോട് ചോദിക്കുന്ന ചോദ്യം ഇങ്ങനെ: 'ആരെയാണ് അഭിഷേകിന് ഏറ്റവും പേടി, അമ്മയെയോ ഭാര്യയെയോ?' അമ്മയെയാണ് പേടിയെന്ന് അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഉടനെ ശ്വേതയുടെ മറുപടിയെത്തി. 'ഭാര്യയെയാണ് അഭിഷേകിന് പേടി'. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ്, മിണ്ടാതിരിക്കെന്നാണ് ശ്വേതയോടുള്ള അഭിഷേകിന്റെ മറുപടി. പരിപാടിയുടെ ടീസറിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ഏതായാലും അമ്മയുടെയും ഭാര്യയുടെയും ഇടയിലുള്ള അഭിഷേകിന്റെ സ്ഥാനം തന്നെയാണ് ഏവര്‍ക്കും അറിയേണ്ടത്.

Latest News