മോഡിയെ അവഗണിച്ച് നവീന്‍  പട്‌നായിക്; പിണറായിയെ ഉറ്റു നോക്കി രാഷ്ട്രീയപ്പാര്‍ട്ടികള്‍

ഭുവനേശ്വര്‍- എന്‍ഡിഎ സഖ്യം വിട്ടതിന് പിറകെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പാടെ അവഗണിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പ്രധാനമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഒഡീഷയില്‍ എത്തിയപ്പോള്‍ സ്വീകരിക്കാനോ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. 
പ്രോട്ടോകോള്‍ പ്രകാരം, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഔദ്യോഗിക സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരിക്കണം. സ്വകാര്യ സന്ദര്‍ശനത്തിന്നിടെ ഇത് നിര്‍ബന്ധമില്ല. ഒഡീഷയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വിവിധ പദ്ധതികള്‍ ഉല്‍ഘാടനം ചെയ്യാനായിരുന്നു മോഡി എത്തിയത്. സംസ്ഥാനത്തെ ഒരു ബിജെപി റാലിയെയും പ്രധാനമന്ത്രി അഭിസംബോന ചെയ്യും. 
നവീന്‍ പട്‌നായിക് വിട്ടു നിന്നതോടെ മോഡിയുടെ കേരള സന്ദര്‍ശന വേളയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് ചെയ്യുമെന്ന് ഉറ്റു നോക്കുകയാണ് രാഷ്ടീയപ്പാര്‍ട്ടികള്‍. കൊല്ലം ബൈപ്പാസ് ഉല്‍ഘാടനത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും തമ്മില്‍ വാക് പോര് നിലനില്‍ക്കുന്നുണ്ട്. നേരത്തെ മെട്രോ ഉല്‍ഘാടന വേളയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.  

Latest News