Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി യുവതിക്ക് സ്വാഗതം, യെമനി യുവതിക്ക് വിലങ്ങ്; കാനഡയുടെ ഇരട്ടത്താപ്പ്

കുടുംബത്തിൽ നിന്ന് ഒളിച്ചോടി കാനഡയിൽ അഭയം തേടിയെത്തിയ സൗദി പെൺകുട്ടി റഹഫ് മുഹമ്മദ് അൽഖുനൂനെ ടൊറൊന്റോ എയർപോർട്ടിൽ കനേഡിയൻ വിദേശ മന്ത്രി ക്രിസ്റ്റിയ  ഫ്രീലാന്റ് സ്വീകരിക്കുന്നു.
 അഭയം തേടിയെത്തിയ യെമനി യുവതിയെ കനേഡിയൻ പോലീസ് വിലങ്ങണിയിക്കുന്നു.
കാനഡ അഭയം നിഷേധിച്ചതു മൂലം ഭാവി ഇരുളടഞ്ഞ യെമനി  യുവതി സങ്കടം സഹിക്കാനാവാതെ കണ്ണുനീർ തുടക്കുന്നു. 

റിയാദ് - ഒരേ പ്രശ്‌നവുമായി സമീപിച്ച രണ്ടു യുവതികളെ കൈകാര്യം ചെയ്ത രീതി കാനഡയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. യുവതികളിൽ ഒരാൾ യെമനി വംശജയും മറ്റൊരാൾ സൗദിയുമാണ്. സൗദി പെൺകുട്ടിയെ കാനഡ ഹാർദമായി സ്വാഗതം ചെയ്യുകയും പെൺകുട്ടി കാനഡയിലെത്തിയത് വലിയ തോതിൽ ആഘോഷിക്കുകയും ചെയ്തപ്പോൾ യെമനി യുവതിയെ വിലങ്ങണിയിക്കുകയാണ് ചെയ്തത്. രണ്ടു വർഷത്തിനിടെയാണ് രണ്ടു സംഭവങ്ങൾക്കും കാനഡയും ലോകവും സാക്ഷ്യം വഹിച്ചത്. 
കാനഡയുടെ ഇരട്ടാത്താപ്പിന് നിദാനമായ അതേ കാരണത്താലാണ് സൗദി പെൺകുട്ടിയുടെ കഥ അന്താരാഷ്ട്ര മാധ്യമങ്ങളും പെരുപ്പിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ നീതിപൂർവകമായ കേസായിരുന്നിട്ടു പോലും യെമനി യുവതിയുടെ പ്രശ്‌നം ആരും ഗൗനിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ല. 
കുടുംബത്തിൽനിന്ന് ഒളിച്ചോടി ബാങ്കോക്ക് എയർപോർട്ടിൽ കുടുങ്ങുകയും പിന്നാലെ കാനഡയിൽ അഭയം തേടിയെത്തുകയും ചെയ്ത സൗദി പെൺകുട്ടി റഹഫ് മുഹമ്മദ് അൽഖുനൂനെ ടൊറൊന്റോ എയർപോർട്ടിലെത്തി കാനേഡിയൻ വിദേശ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് സ്വീകരിച്ചു. 
ഇത്തരത്തിൽ ഒരു ഔദ്യോഗിക സ്വീകരണം അഭയാർഥികൾക്ക് ലഭിക്കുന്നത് അത്യപൂർവമായി മാത്രമാണ്. ആഗോള തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരെയും സംഭാവനകൾ നൽകിയവരെയും മാത്രമാണ് ഈ രീതിയിൽ സ്വീകരിക്കാറ്. 


എന്നാൽ സൗദി പൗരയാണ് എന്നതു മാത്രമാണ് റഹഫ് അൽഖുനൂന് കാനഡയിൽ ഔദ്യോഗിക സ്വീകരണം ലഭിക്കുന്നതിന് കാരണമായത്. റഹഫിന്റേത് കുടുംബ പ്രശ്‌നമാണ്. എന്നാൽ ഇത് ആഗോള തലത്തിൽ വലിയ തോതിൽ പർവതീകരിക്കപ്പെട്ടു. 
യെമൻ അടക്കം ഏഴു രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് പ്രവേശന വിലക്കേർപ്പെടുത്തുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ അമേരിക്കയിൽനിന്ന് രക്ഷപ്പെട്ട് കാനഡയിൽ അഭയം തേടാൻ തീരുമാനിച്ച യെമനി യുവതിയെയും സഹോദരിയെയും രണ്ടു വർഷം മുമ്പ് കനേഡിയൻ അധികൃതർ കൈകാര്യം ചെയ്ത രീതി രണ്ടാമത്തെ ഫോട്ടോ വ്യക്തമാക്കുന്നു. യെമനി യുവതിയെയും സഹോദരിയെയും കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്ത് കുറ്റവാളികളെ പോലെ കൈകളിൽ വിലങ്ങു വെച്ച് കൊണ്ടുപോവുകയാണ് ചെയ്തത്. ഇരുവരുടെയും പ്രശ്‌നം തീർത്തും നീതിപൂർവകമായിരുന്നു. ഹൂത്തി മിലീഷ്യകൾ അട്ടിമറി നടത്തിയതു മൂലം സ്വന്തം രാജ്യത്ത് നിലനിൽക്കുന്ന കൊടും ദുരിതം കണക്കിലെടുത്ത് ഇരുവരോടും കാനഡ അനുകമ്പ കാണിക്കേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, രണ്ടു പേരെയും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഇരുവരുടെയും കണ്ണീർ കനേഡിയൻ അധികൃതരുടെ മനസ്സലിയിച്ചില്ല.

ദയാവായ്പില്ലാതെ തീർത്തും പരുഷമായാണ് ഇരുവരെയും കാനഡ കൈകാര്യം ചെയ്തത്. മാധ്യമങ്ങളൊന്നും ഇത് കാര്യമായ വാർത്തയാക്കിയതുമില്ല. ഇരുവരെയും കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്‌തെന്ന വളരെ ചെറിയ റിപ്പോർട്ട് മാത്രമാണ് മാധ്യമങ്ങൾ നൽകിയത്. റഹഫിന്റെ കേസിലെതു പോലെ യെമനി യുവതികളുടെ പ്രശ്‌നമെന്താണെന്ന കാര്യം റിപ്പോർട്ടുകൾ കാര്യമായി സൂചിപ്പിച്ചില്ല. 
സ്വതന്ത്ര ലോകം എന്ന പേരിൽ അറിയപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ഈ രണ്ടു ഫോട്ടോകളും വ്യക്തമാക്കുന്നത്. സ്വതന്ത്ര ലോകത്തിന്റെ മുൻനിരയിലാണ് തങ്ങളെന്ന് കാനഡ വാദിക്കുകയും ചെയ്യുന്നു. മനുഷ്യാവകാശ പ്രവർത്തകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരവും ഈ ഫോട്ടോകൾ അനാവരണം ചെയ്യുന്നു. ട്വിറ്ററിൽ അക്കൗണ്ടില്ലെങ്കിൽ യെമനി യുവതികളെ ലോകം വിസ്മരിച്ചതുപോലെ നിങ്ങളെയും ലോകം മറന്നുകളഞ്ഞേക്കുമെന്നും റഹഫ് അൽഖുനൂനിന്റെയും യെമനി യുവതികളുടെയും കഥകൾ ലോകത്തോട് പറയുന്നു. 

 



 

Latest News