അശ്ലീല രംഗങ്ങള്‍ പുറത്തായി,  ഡോക്ടറുടെ ജോലി തെറിച്ചു 

ഉജ്ജെയിന്‍: ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ച് ഡോക്ടറും ഒരു യുവതിയുമായുള്ള ചുംബന രംഗങ്ങള്‍ പുറത്തെത്തി. ഉജ്ജെയിന്‍ ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജനാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ ഡോക്ടറുടെ ജോലി തെറിച്ചു. വീഡിയോയിലുള്ള യുവതി ആശുപത്രിയിലെ തന്നെ നഴ്‌സ് ആണെന്നാണ് വിവരം. സോഷ്യല്‍ മീഡിയകളിലൂടെയാണ് വീഡിയോ പ്രചരിച്ചത്. 49കാരനായ സിവില്‍ സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ കലക്ടര്‍ ശശാങ്ക് മിശ്ര പറഞ്ഞു. ഒരു ഉദ്യോഗസ്ഥന് ചേര്‍ന്ന പ്രവൃത്തിയല്ല അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ സിവില്‍ സര്‍ജന്‍ സ്ഥാനത്തു നിന്നും അയാളെ താന്‍ മാറ്റി. മാത്രല്ല സംഭവത്തില്‍ വിശദീകരണം ആരാഞ്ഞ് സിവില്‍ സര്‍ജന് കത്തയച്ചിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി സര്‍ജന്‍ അവധിയിലാണെന്നും അയാളുടെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ശശാങ്ക് മിശ്ര പറഞ്ഞു. അതേസമയം, സംഭവത്തില്‍ ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ല ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മോഹന്‍ മല്‍വ്യ പറഞ്ഞു. എന്നാല്‍ മോഹന്‍ മല്‍വ്യ ഈ ദൃശ്യങ്ങള്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസിനെ പരാതിയുമായി ആരും സമീപിച്ചിട്ടില്ല.  നഴ്‌സിംഗ് ജീവനക്കാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ദൃശ്യങ്ങള്‍ എത്തിയത്. 

Latest News