ചൈനയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് 21 തൊഴിലാളികള്‍ മരിച്ചു

ബെയ്ജിംഗ്- വടക്കന്‍ ചൈനയില്‍ ഖനി തകര്‍ന്ന് 21 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഷാങ്‌സി പ്രവിശ്യയിലെ കല്‍ക്കരി ഖനികളുടെ കേന്ദ്രമായ ഷെന്‍മുവിലാണ് ദുരന്തമെന്ന് ഔദ്യോഗിക ടി.വിയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. 66 ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി സിറ്റി ഗവണ്‍മെന്റ് വക്താവ് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ചൈനയില്‍ ഖനിഅപകടങ്ങള്‍ കുറഞ്ഞുവെങ്കിലും ഇപ്പോഴും അപകടങ്ങള്‍ പതിയിരിക്കുന്ന വ്യവസായമാണ്.

 

Latest News