ദുബായ്- യു.എ.ഇ സന്ദര്‍ശനം തുടരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അത്താഴ വിരുന്നൊരുക്കി വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ മരുമകനുമായ ഡോ.ഷംഷീര്‍ വയലില്‍.
യൂസുഫലിയോടൊപ്പം വസതി ചുറ്റിക്കണ്ട രാഹുല്‍ കുടുംബാംഗങ്ങളുമായി കുശലം പറയുന്ന വിഡിയോ നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനാണ് ഡോ. ഷംഷീര്‍.
ഇന്ത്യയുടെ സമഗ്ര വളര്‍ച്ച എങ്ങനെ സാധ്യമാക്കാമെന്ന വിഷയത്തിലാണ് രാഹുല്‍ ഗാന്ധി പ്രവാസി വ്യവസായികളുമായി ചര്‍ച്ച നടത്തിയത്. വ്യവസായികളുടെ നിര്‍ദേശങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് രാഹുല്‍ ഉറപ്പു നല്‍കി. ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) സംഘടിപ്പിച്ച ചര്‍ച്ചയില്‍ എം.എ. യൂസുഫലി, ഡോ. ബി.ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, ഡോ.ഷംഷീര്‍ വയലില്‍ തുടങ്ങി ഇരുനൂറോളം വ്യവസായ പ്രമുഖര്‍ സംബന്ധിച്ചു.