Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തനം ഇസ്ലാമിക വിരുദ്ധം; മുന്നറിയിപ്പുമായി സൗദി

റിയാദ്- തബ്‌ലീഗ് ജമാഅത്തിന്റെ ആശയവും പ്രവര്‍ത്തനവും വിശുദ്ധ ഖുര്‍ആനും നബിചര്യക്കും രാജ്യത്തെ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. രാജ്യത്തെ കോള്‍ ആന്റ് ഗൈഡന്‍സ് ഓഫീസുകളുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തബ്‌ലീഗ് ജമാഅത്തിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍ ആത്മപരിശോധന നടത്തണം. വിശ്വാസപരവും ആശയപരവുമായ അതിരുകടക്കല്‍ നൂറു ശതമാനം നിയന്ത്രിക്കുക ദുഷ്‌കരമാണ്. സൗദി പൗരന്മാര്‍ക്കിടയിലും രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്കിടയിലും മിതവാദം പ്രചരിപ്പിക്കാന്‍ മന്ത്രാലയം തീവ്രശ്രമം നടത്തിവരികയാണ്.
തീവ്രവാദത്തെയും പ്രവാചകന്റെ മാര്‍ഗത്തിന് നിരക്കാത്ത കാര്യങ്ങളെയും രാജ്യം നിരാകരിക്കുന്നു. മിതവാദത്തില്‍ നിന്ന് പുറത്തുകടക്കുന്ന എല്ലാ ഗ്രൂപ്പുകളും പ്രവാചകന്‍ പരിചയപ്പെടുത്താത്ത കാര്യത്തിലേക്കാണ് ആളുകളെ ക്ഷണിക്കുന്നത്. ഇത്തരത്തില്‍ പെട്ട ഒരു ഗ്രൂപ്പാണ് തബ്‌ലീഗ് ജമാഅത്ത്.
മുസ്‌ലിം ബ്രദര്‍ഹുഡ് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എത്രമാത്രം അപകടകരമാണെന്ന കാര്യം ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ തബ്‌ലീഗ് ജമാഅത്തിന്റെ അപകടം പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ല. തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ അധിക പേരും സാധാരണക്കാരും അറിവും പരിചയസമ്പത്തും കുറഞ്ഞവരുമാണ്. പണ്ഡിതരുടെ ഉപദേശങ്ങളും മതവിധികളും തബ്‌ലീഗ് ജമാഅത്തുകാര്‍ മുഖവിലക്കെടുക്കണം. ഇത്തരം ഗ്രൂപ്പുകളുടെ ഉള്ളുകള്ളികള്‍ പണ്ഡിതര്‍ക്കാണ് നന്നായി അറിയുക-അദ്ദേഹം പറഞ്ഞു.

 

Latest News